കാര്യംങ്കോട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചെറുപുഴ: ചെറുപുഴ ബസ്റ്റാന്‍റിന് സമീപം കാര്യങ്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴ ബാലവാടി റോഡിലെ കുപ്പാടകത്ത് ഹൗസില്‍ മോഹനന്‍റെ മകന്‍ കെ.എം. ബിനു (40) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെ ചെറുപുഴ കമ്പിപ്പാലത്തിന് സമീപത്തായി കുളിക്കാനിറങ്ങിയ ബിനു വെള്ളത്തില്‍ മുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി ചെറുപുഴ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ചെറുപുഴ എസ്ഐ സി.പി.ഗംഗാധരന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.