പോക്സോ കേസില്‍ ഒളിവില്‍ പോയ പ്രതി മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍

കാസര്‍കോട്: പോക്സോ കേസില്‍ ഒളിവില്‍ പോയ പ്രതി മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍. ചെര്‍ക്കള ബേര്‍ക്ക സ്വദേശി കെ.കെ.കുഞ്ഞിമായിന്‍ അഷ്റഫിനെയാണ്(35) ചേര്‍ക്കളയില്‍ വെച്ച് പോലീസ് സമര്‍ത്ഥമായി പിടികൂടിയത്. 2022 ല്‍ കാസര്‍കോട് വനിത സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് യുവാവ്. പ്രതി നാട്ടില്‍ കറങ്ങുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ബി വി വിജയ് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ കെ അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിപിഒ ശ്രുതി, എ എസ് ഐ നാരായണ, ഡിവൈഎസ്പി സ്ക്വാഡിലെ സിപിഒ മാരായ രാജേഷ്, സജീഷ് എന്നിവരും പിടികൂടുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.