കാഞ്ഞങ്ങാട്: ആസിഡ് അകത്തുചെന്ന് ചികിത്സയിലായിരുന്ന മധ്യവയസ്ക്കന്‍ മരണപ്പെട്ടു. അമ്പലത്തറ അയ്യങ്കാവ് പാറക്കടവിലെ കല്ലളന്‍റെ മകന്‍ കുഞ്ഞിക്കണ്ണന്‍(68) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് കുഞ്ഞിക്കണ്ണനെ വീട്ടിനകത്ത് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് മരണപ്പെട്ടത്. വിട്ടുമാറാത്ത അസുഖത്തെതുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.