രാജപുരം: 20 ലിറ്റര്‍ ചാരായവുമായി മാലക്കല്ല് സ്വദേശിയെ ഹോസ്ദുര്‍ഗ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിഎച്ച് നസീബും സംഘവും പിടികൂടി. മാലക്കല്ല് പെരുമ്പച്ചാലിലെ വാടക വീട്ടിലെ താമസക്കുന്ന സനീഷ് സൈമണിനെയാണ്(36) കഴിഞ്ഞ ദിവസം രാത്രി കള്ളാര്‍ പെരുമ്പച്ചാലില്വെച്ച് പിടികൂടിയത്. 20 ലിറ്റര്‍ ചാരായവുമായി ഇയാള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് ചാരായ കടത്ത് വ്യക്തമായത്. തൊണ്ടിമുതലുകള്‍ കസ്റ്റഡിയിലെടുത്ത് പ്രതിയെ റേഞ്ച് ഓഫീസിലെത്തിച്ചു.
വ്യാജ ചാരായവുമായി മാലക്കല്ല് സ്വദേശി അറസ്ററില്‍