ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ 22-മാത് ഗണേശോത്സവത്തിന് തുടക്കമായി. ഗണേശ വിഗ്രഹം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ച് ബ്രഹ്മശ്രീ മാധവ കെ കുണായ മധൂര്‍ പ്രാണപ്രതിഷ്ഠ നടത്തി.

ആഘോഷ സമിതി ചെയര്‍മാന്‍ ഡോ. താരാനാഥ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെ ഗണപതി ചിത്രരചനാ മത്സരം.എല്‍ പി (ക്രയോണ്‍സ്), യു പി (പെന്‍സില്‍), ഹൈസ്കൂള്‍ വിഭാഗം (വാട്ടര്‍ കളര്‍). വൈകിട്ട് 4.15 ന് തായമ്പക. 5ന് സര്‍വൈശ്വര്യ വിളക്ക് പൂജ. 6.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ആധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 8 ന് നൃത്തനൃത്യങ്ങള്‍. 8.30 ന് രംഗപൂജ, മഹാപൂജ, പ്രസാദവിതരണം. 15ന് രാവിലെ 7.30 ന് ഉഷപൂജ, 8 ന് മണിക്ക് ഗണപതിഹോമം 7 മുതല്‍ 2 മണി വരെ അഖണ്ഡ ഭജന, 10 ന് ഗണേശ് ഭജന്‍ മന്ദി റിന്‍റെ ഭൂമിപൂജ. ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് അന്നപ്രസാദം. വൈകിട്ട് 3.30ന് മണിക്ക് തിരുവാതിര. 6.30 ന് ദേവസോപാനം ഭജന്‍സ് ഹോസ്ദുര്‍ഗ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 8.30 ന് രംഗപൂജ, പ്രസാദവിതരണം തുടര്‍ന്ന് മയൂര നൃത്ത നികേതന്‍ കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. 16 ന് രാവിലെ 7.30 ന് ഉഷപൂജ, 8 ന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതിഹോമം ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് രാത്രി പൂജ. തുടര്‍ന്ന് നിമഞ്ജന പൂജ, ധ്വജാവരോഹണം, 3 ന് നിമഞ്ജന ഘോഷയാത്ര. ഹോസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഹോസ്ദുര്‍ഗ് അരയാല്‍ത്തറ ചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റ്, ടി.ബി.റോഡ്, കുശാല്‍നഗര്‍ വഴി ഹോസ്ദുര്‍ഗ് കടപ്പുറം സമുദ്രത്തില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യും.