നിര്യാതനായി

പടന്നക്കാട്: ഒഴിഞ്ഞവളപ്പിലെ മികച്ച കര്‍ഷകനും കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവുമായ ഒ.കുഞ്ഞിക്കോരന്‍ (86) നിര്യാതനായി. ഒഴിഞ്ഞവളപ്പ് പ്രതിഭ ക്ലബ്ബിലെ നാടകനടനും പൊതു പ്രവര്‍ത്തകനുമായിരുന്നു. നീലേശ്വരം നാഗച്ചേരി ഭഗവതിസ്ഥാനത്തിന്‍റെ ആദ്യകാല ഭരണസമിതി അംഗമായിരുന്നു. സഹോദരങ്ങള്‍: ഒ.രാഘവന്‍ (റിട്ടയേഡ് ഡെപ്യൂട്ടി കളക്ടര്‍), ഒ. മാധവി, ഒ. കുഞ്ഞമ്പു (റിട്ടയേഡ് സോണല്‍ മാനേജര്‍ എല്‍.ഐ .സി), ഡോ. ഒ.രഘൂത്തമന്‍ (റിട്ടയേഡ് ഡെപ്യൂട്ടി ഡി.എം.ഒ), പരേതരായ ഒ.കുഞ്ഞമ്പാടി, ഒ. കുഞ്ഞിപ്പെണ്ണ്, ഒ.കരുണാകരന്‍. മക്കള്‍: വത്സല, പ്രഭാവതി, ഗിരിജ (വനിതാ സഹകരണ സംഘം സെക്രട്ടറി, പടന്നക്കാട്, ഉഷ (ഫിഷറീസ് വകുപ്പ് തിരുവനന്തപുരം. മനോരമ (അധ്യാപിക, കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്കൂള്‍). മരുമക്കള്‍: കെ. നാരായണന്‍ (പുതിയവളപ്പ്),വി.വി. തമ്പാന്‍ (മടക്കര), കെ. ശശികുമാര്‍ (പടന്നക്കാട്), എം.മനോജ് കുമാര്‍ (പിലിക്കോട്), പരേതനായ ടി. വി. രാമകൃഷ്ണന്‍.