നിര്യാതനായി

ചായ്യോത്ത്: ചായ്യോത്തെ ടി ദാമോദരന്‍ മാസ്റ്റര്‍ (88) നിര്യാതനായി. പരേതനായ കോട്ടയില്‍ കോരന്‍റെയും തായത്ത് കുഞ്ഞിമാണിക്കത്തിന്‍റെയും മകനാണ്. ഭാര്യ: എന്‍.കെ.വസന്ത കുമാരി (റിട്ടയേര്‍ഡ് പ്രധാനാധ്യാപിക ജി എല്‍ പി എസ് കീഴ്മാല). മക്കള്‍: ടി.എന്‍ ബിന്ദു(ചായ്യോത്ത്), ടി.എന്‍.ബീന(ചൂട്ടുവം), ടി എന്‍ ബിജു (ചായ്യോത്ത്). മരുമക്കള്‍: കെ.മോഹനന്‍ (ചായ്യോത്ത്), വത്സന്‍ (ചൂട്ടുവം), സുജിത (വടക്കേ പുലിയന്നൂര്‍). സഹോദരങ്ങള്‍: ടി.അപ്പൂട്ടി മാസ്റ്റര്‍ (പാലക്കാട്ട്), ജാനകി (തുരുത്തി), ടി.പ്രഭാകരന്‍ (ചായ്യോത്ത്), പരേതരായ കാര്‍ത്യായനി, ബാലകൃഷ്ണന്‍, ഗംഗാധരന്‍. ജി എല്‍ പി എസ് ചുള്ളിക്കര, ജിഎല്‍പിഎസ് ചെറിയാക്കര, ജി എച്ച് എസ് എസ് ചായ്യോത്ത്, ജിഎല്‍പിഎസ് കിനാനൂര്‍, ജി എല്‍ പി എസ് ബാനം, ജി എല്‍ പി എസ് ചെരണത്തല എന്നീ വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.സിപി എം കിനാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്ടിഎ സബ് ജില്ലാ പ്രസിഡന്‍റ്, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം, ചായ്യോത്ത് ക്ഷീരോത്പാദക സംഘം പ്രസിഡന്‍റ്, എന്‍.ജി.സ്മാരക കലാവേദി സ്ഥാപക പ്രസിഡന്‍റ്, ചായ്യോത്ത് ഫൈ ന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്‍റ്, വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പഴയ കാല നാടക പ്രവര്‍ത്തകന്‍ കൂടിയാണ്.