ചേരിക്കല്‍ചാമുണ്ഡിഅമ്മ ദേവസ്ഥാനം കളിയാട്ടം

കാഞ്ഞങ്ങാട്: ബല്ലത്ത് ബല്ലത്തപ്പന്‍, ചക്രവാണി, പുതിയകണ്ടം വിഷ്ണുമൂര്‍ത്തി എന്നീ ദേവസ്ഥാനങ്ങളുടെ താഴ് വഴിയിലുള്ള അതിപുരാതനമായ അത്തിക്കോത്ത് എ സി നഗര്‍ ചേരിക്കല്‍ചാമുണ്ഡി അമ്മ ദേവസ്ഥാനം തറവാട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കളിയാട്ട മഹോത്സവം 11 ,12 തീയതികളില്‍ നടക്കും.

കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. മുത്തുകുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ അത്തിക്കോത്ത് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തുനിന്നും ഘോഷയാത്ര പുറപ്പെട്ടു. 11ന് രാവിലെ 5 മണിക്ക്ഗണപതി ഹോമം, വൈകിട്ട് 6 മണിക്ക് ദീപാരാധന, തുടര്‍ന്ന് തിടങ്ങല്‍, വിവിധ തെയ്യങ്ങളുടെ പുറപ്പാട്, ഗുരു കാരണവര്‍ തെയ്യം, ബീരന്‍ തെയ്യം, മന്ത്രമൂര്‍ത്തി എന്നീ തെയ്യങ്ങള്‍. 12ന് രാവിലെ നാലുമണിക്ക് കരിഞ്ചാമുണ്ഡി അമ്മയുടെയും കൊറത്തിയമ്മയുടെയും പുറപ്പാട്. കാപ്പാളത്തിയമ്മ, വിഷ്ണുമൂര്‍ത്തി, ആട്ടക്കാരത്തി,ചേരിക്കല്‍ചാമുണ്ഡി അമ്മ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. കളിയാട്ടത്തിന്‍റെ ഭാഗമായി അന്നദാനം, തുലാഭാരം എന്നിവയും ഉണ്ടാകും.