നീലേശ്വരം: സ്കൂളിലേക്കാണെന്നും പറഞ്ഞു വീട്ടില്‍നിന്നും പോയി കാണാതായ അധ്യാപികയെ ഇടപ്പാളില്‍ കണ്ടെത്തി. നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപികയും പാലായി റോഡിലെ സബിന്റെ ഭാര്യയുമായ അഞ്ജനയെ(26)യാണ് നീലേശ്വരം എസ് ഐ കെ.വി.രതീഷും പോലിസ് ഉദ്യോഗസ്ഥരായ അമല്‍ രാമചന്ദ്രന്, കെ കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടപ്പാളിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജോലി വാങ്ങിതരാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് യുവതി ഇടപ്പള്ളിയിലേക്ക് എത്തിയതത്രെ. അഞ്ജനയെ കാണാതായതായി പിതാവ് കെ.എം.ഷാജു പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എടപ്പാളില്‍ നിന്നും കസ്റ്റഡിയിലെടുത്ത അഞ്ജനയെ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.