കാഞ്ഞങ്ങാട്: കാസര്‍കോട് സിനിമാസ് അസോസിയേഷനും കാഞ്ഞങ്ങാട് ബിഗ്മാള്‍ റസിഡന്‍സിയും ചേര്‍ന്നൊരുക്കിയ ഷാജി എന്‍ കരുണ്‍ സ്മാരക സംസ്ഥാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് കാഞ്ഞങ്ങാട് ബിഗ് മാളില്‍ സമാപിച്ചു. ഫെസ്റ്റ് ജൂറി ചെയര്‍മാന്‍ കൂടിയായ പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു. മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഖാലിദ്.സി പാലക്കി അധ്യക്ഷത വഹിച്ചു. സിനിമാതാരം സിബി തോമസ് വിശിഷ്ടാതിഥിയായിരുന്നു. ഹൊസ്ദുര്‍ഗ് ജിഎച്ച് എസ്എസ് പ്രിന്‍സിപ്പാള്‍ ഡോ.എ.വി.സുരേഷ്ബാബു ഷാജി.എന്‍.കരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗിരിജ ജ്വല്ലറി മാനേജര്‍ ഷാന്‍, എസ്.ഇ.ഡിസി ചെയര്‍മാന്‍ സ്റ്റെനി ജോയി, ജന്മദേശം പത്രാധിപര്‍ മാനുവല്‍ കുറീച്ചിത്താനം, മര്‍ച്ചന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍, കാസര്‍കോട് സിനിമാസ് ഭാരവാഹികളായ പ്രസാദ് യാദവ്, സുമേഷ് നാരായണന്‍, വിനോദ് കണ്ണോല്‍, മറിമായം ഫെയിം റിയാസ് എന്നിവര്‍ സംസാരിച്ചു. സംവിധായകന്‍ ചന്ദ്രന്‍ കാരളിയെ ചടങ്ങില്‍ ആദരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാസര്‍കോട് സിനിമാസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രഞ്ജിരാജ് കരിന്തളം സ്വാഗതവും ട്രഷറര്‍ നിഷാന്ത് തലയടുക്കം നന്ദിയും പറഞ്ഞു.
ഷാജി.എന്‍ കരുണ്‍ സ്മാരക സംസ്ഥാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു