ചെറുവത്തൂര്‍: കടന്നല്‍ കുത്തേറ്റ് നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ കൂട്ട്വായി മരിച്ചു. കുറ്റിവയലിലെ കണ്ടോത്തുംപുറത്ത് കെ.പി കുമാരനാണ്(55) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിലെ പാട്ടു ഉത്സവത്തിന്‍റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനം നടത്തി കുറ്റിവയലിലെ തറവാട്ടില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കടന്നല്‍കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കുമാരന്‍ ഓടി തറവാട്ടിലെ ശുചി മുറിയില്‍ കയറിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ വടക്കേ ആലിന്‍ കീഴില്‍ തെക്കരുടെ കൂട്ട്വായിക്കാരനായിരുന്നു. ഭാര്യ: രജനി (മയിച്ച). മക്കള്‍: ജിഷ്ണു, വിഷ്ണു. സഹോദരങ്ങള്‍: കൃഷ്ണന്‍, നാരായണി.
കടന്നല്‍ കുത്തേറ്റ് ക്ഷേത്രകൂട്ടായി അന്തരിച്ചു