സൂപ്പര്‍മാര്‍ക്കറ്റില്‍ വീണ്ടും കവര്‍ച്ച

പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വീണ്ടും കവര്‍ച്ച. പണവും സാധനങ്ങളും കവര്‍ന്നു. നിരീക്ഷണ ക്യാമറയില്‍ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചു. കെട്ടിടത്തിന്‍റെ ഷീറ്റുകള്‍ തകര്‍ത്ത ശേഷം സീലിംഗും തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയില്‍ ഉണ്ടായിരുന്ന കാല്‍ ലക്ഷം രൂപയും രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവും സ്പ്രേ , ഷാംബു എന്നിവയും മോഷ്ടിച്ചു. ഉടമ എരമം കുറ്റൂര്‍ സ്വദേശി എം.പി.അഹമ്മദ് പോലീസില്‍ പരാതി നല്‍കി. എസ്.ഐ എം.കെ.രഞ്ജിത്തും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.