പടന്നക്കാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍റ് സയന്‍സില്‍ നടന്നുവരുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ രണ്ടാംദിവസം സ്റ്റേജിതര മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 52 പോയിന്‍റുമായി വിരാസ് വിളയാങ്കോട് മുന്നേറ്റം തുടരുന്നു. വിദ്യാനഗര്‍ ചാല കാസര്‍കോട് ക്യാമ്പസാണ് 42 പോയിന്‍റോടെ തൊട്ട് പിന്നിലുള്ളത്. 38 പോയിന്‍റുമായി ഗവ.ബ്രണ്ണന്‍ കോളേജ് തലശ്ശേരി മൂന്നാംസ്ഥാനത്തും. മറ്റ് കോളേജുകളുടെ പോയിന്‍റ് നില കണ്ണൂര്‍ തോട്ടട ശ്രീനാരായണ കോളേജ് 28, കാസര്‍കോട് ഗവ.കോളേജ് 24, കണ്ണൂര്‍ കെഎംഎം ഗവ.വനിതാ കോളേജ് 24, ഗവ.കോളേജ് മാനന്തവാടി 22, നെഹ്റു കോളേജ് കാഞ്ഞങ്ങാട് 22, സര്‍സയ്യിദ് കോളേജ് തളിപ്പറമ്പ് 20, കെഇ സാഹിബ് ട്രെയിനിംഗ് കോളേജ് തളിപ്പറമ്പ് 16, നിര്‍മ്മലഗിരി കോളേജ് 16.
കണ്ണൂര്‍ കലോത്സവം: വിളയാങ്കോട് മുന്നേറ്റം തുടരുന്നു