വെള്ളരിക്കുണ്ട്: ഒടുവില്‍ പുങ്ങംചാല്‍ ചീര്‍ക്കയത്തെ ആശമോള്‍ (35) മരണത്തിന് കീഴടങ്ങി. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ ആശാമോളുടെ ജീവനെ നിലനിര്‍ത്താനായില്ല. ഏതാനും വര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തെതുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ആശാമോളുടെ ചികിത്സക്കായി സഹായസമിതിയും രൂപീകരിച്ചിരുന്നു. ഇതിനകം തന്നെ ലക്ഷങ്ങളാണ് ആശാമോളുടെ ചികിത്സക്കായി ചിലവഴിക്കേണ്ടിവന്നത്. ഇന്ന് പുലര്‍ച്ചെയാണ് അസുഖം മൂര്‍ച്ഛിച്ച് ആശ മരണത്തിന് കീഴടങ്ങിയത്. ചീര്‍ക്കയത്തെ ബാലിക്കടക്കോന്‍ തമ്പാന്റെയും സുലോചനയുടെയും മകളാണ്.സഹോദരങ്ങള്‍: തുളസി, നിഷ.