മടിക്കൈ: അംഗന്‍വാടിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരത്തിന്‍റെ കയറില്‍ കഴുത്ത് കുരുങ്ങി 11 കാരന് ദാരുണാന്ത്യം. മടിക്കൈ സ്വദേശി രാജേഷിന്‍റെയും നീതുവിന്‍റെയും മകന്‍ അനേഗാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മടിക്കൈ മൂന്നു റോഡ് നന്ദന്‍കുഴി അംഗനവാടിയിലാണ് സംഭവം. അബദ്ധത്തില്‍ കയര്‍ കുരുങ്ങുകയാണെന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊടിമരത്തിന്‍റെ കയര്‍ കുരുങ്ങി 11 കാരന് ദാരുണാന്ത്യം