സ്വകാര്യബസ് ഡ്രൈവര്‍ തൂങ്ങിമരിച്ചു

നീലേശ്വരം: സ്വകാര്യബസ് ഡ്രൈവറെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കോളനി റോഡിലെ വാടകവീട്ടില്‍ താമസക്കാരനുമായ അനുരാഗ്(29) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് വാടകവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. നീലേശ്വരം കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സമുദ്ര ബസിലെ ഡ്രൈവറാണ്. കുഞ്ഞികൃഷ്ണന്‍റെയും ജയപ്രഭയുടെയും മകനാണ്. ഡൈവര്‍മാരായ അശ്വനിന്‍, അഖിലേഷ് എന്നിവര്‍ സഹോദരങ്ങളാണ്.