മാവുങ്കാല്‍: ശക്തമായ മഴയില്‍ ഏച്ചിക്കാനത്ത് താമസിക്കുന്ന പുഷ്പയുടെ വീട് തകര്‍ന്നു വീണു. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. ഈ സമയം പുഷ്പയും ഭര്‍ത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് മൂവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത, ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജന്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍, അമ്പലത്തറ വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി. ദിനേശനെ കല്യാണത്തെ വൃദ്ധസദനത്തിലേക്കും പുഷ്പയേയും മകനെയും ബന്ധുവീട്ടിലേക്കും മാറ്റി.