നീലേശ്വരം: പുതുക്കൈ ചേടീറോഡില് കോണ്‍ഗ്രസ് 165-ാം ബൂത്ത് കമ്മറ്റി സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ സ്തൂപം ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു.ഇതോടൊപ്പം സ്ഥാപിച്ച കൊടിമരവും കടത്തിക്കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് സ്തൂപം നശിപ്പിച്ചത്. ഇതിന് മുമ്പും ഇവിടെ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ പതാകകളും ഫ്ളക്സുകളും മറ്റും നശിപ്പിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.