വീട്ടിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളത്തെ കനകാലയത്തില്‍ ടി.കെ.റോഷിനാണ് (31) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വീടിന്‍റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കരുവളത്തെ ടി.കെ.രാമകൃഷ്ണന്‍റെയും സുകേശിനിയുടെയും മകനാണ്. സഹോദരങ്ങള്‍: ഋഷികേശ്, റോഷിദ്, സാക്ഷി.