ചിറ്റാരിക്കാല്‍: തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരണപ്പെട്ടു. പാലാവയല്‍ തയ്യേനിയിലെ വേളു ഹൗസില്‍ ജോസഫിന്‍റെ മകന്‍ സണ്ണി ജോസഫാണ് (62) മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ മറ്റു തൊഴിലാളികള്‍ക്കൊപ്പം വീട്ടുപറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് സണ്ണി ജോസഫിന് കടന്നല്‍ കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മരണപ്പെട്ടത.് ഭാര്യ: ഷെര്‍ലി.