റിയാദിന് നേരെ ഇന്നും ഹൂതി മിസൈലാക്രമണം; ഡാകര്‍ റാലി റദ്ദാക്കി

ഹമീദ് കൂളിയങ്കാല്‍

ബഹ്റൈന്‍: സൗദി അറേബ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഹൂതികള്‍ ഇന്ന് രാവിലെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടിയായി യെമനിലെ സന്‍ആയിലുള്ള രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സഖ്യസേന തകര്‍ത്തു. റിയാദിലേക്ക് മിസൈല്‍ അയക്കാന്‍ ഉപയോഗിച്ച ലോഞ്ചറും ഇതില്‍ ഉള്‍പ്പെടുന്നു. ഹൂതികളുടെ മിസൈല്‍ ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കുന്നത് വരെ ശക്തമായ സൈനിക നടപടികള്‍ തുടരുമെന്നും സഖ്യസേന വ്യക്തമാക്കി. അതിനിടെ തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന് മുകളിലൂടെ പറന്ന അമേരിക്കയുടെ 'ലൂക്കാസ്' ഡ്രോണ്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചതായി തസ്നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെയും അസ്ഥിരമായ സാഹചര്യങ്ങളെയും തുടര്‍ന്ന് 2027 ജനുവരിയില്‍ സൗദി അറേബ്യയില്‍ നടത്താനിരുന്ന ഡാകര്‍ റാലി റദ്ദാക്കിയതായി സംഘാടകര്‍ എക്സിലൂടെ അറിയിച്ചു. ഇതൊരു അസാധാരണവും ഒറ്റത്തവണയായുമുള്ള തീരുമാനമാണെന്നും, പകരം 2027ലെ റാലി മറ്റേതെങ്കിലും രാജ്യത്ത് സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, 2028ല്‍ ഡാകര്‍ റാലിയുടെ 50-ാം പതിപ്പിലൂടെ മത്സരം സൗദിയിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നും ഔദ്യോഗിക പ്രസ്താവനയിലുണ്ട്.

അതിനിടെ, അമേരിക്കയും ഇസ്രായേലുമായി ഉണ്ടായ യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ വലിയ തന്ത്രപരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്‍റെ നടത്തിപ്പും ജലപാതകളിലെ റൂട്ടുകളും ഇനി ഒരിക്കലും പഴയതുപോലെയായിരിക്കില്ലെന്നും, മേഖലയില്‍ രൂപപ്പെട്ടിട്ടുള്ള പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കണമെന്നും തെഹ്റാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രാദേശിക രാജ്യങ്ങള്‍ തന്നെയാണെന്നും, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി എത്തുന്ന വിദേശ ശക്തികളെ ഇതിനായി ആശ്രയിക്കരുതെന്നുമാണ് ഇറാന്‍റെ നിലപാട്. സമാധാനത്തിനും സ്ഥിരതയ്ക്കും വിദേശ സൈനിക ശക്തികള്‍ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറേണ്ടതുണ്ട്. ചില വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ആ ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസും ഇസ്രായേലുമായി വീണ്ടും യുദ്ധമുണ്ടായാലും ഇറാന്‍റെ നയങ്ങളില്‍ മാറ്റമുണ്ടാകില്ല. ഫെബ്രുവരി 28ലെ സൈനിക നീക്കത്തിന് ശേഷം മറ്റൊരു ചെറിയ 'എപ്പിക് ഫ്യൂറി' കൂടി നടത്തിയേക്കാമെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ യുദ്ധമുണ്ടായാലും ഇല്ലെങ്കിലും തങ്ങളുടെ ചിന്ത യുദ്ധാനന്തര കാലഘട്ടത്തെക്കുറിച്ചാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഇതിനോട് പ്രതികരിച്ചത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന'യാണ് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, അമേരിക്കയും ഇസ്രായേലുമായി ഉണ്ടായ യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ വലിയ തന്ത്രപരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്‍റെ നടത്തിപ്പും ജലപാതകളിലെ റൂട്ടുകളും ഇനി ഒരിക്കലും പഴയതുപോലെയായിരിക്കില്ലെന്നും, മേഖലയില്‍ രൂപപ്പെട്ടിട്ടുള്ള പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കണമെന്നും തെഹ്റാനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം ഊന്നിപ്പറഞ്ഞു.