വാഷിങ്ടണ്‍: 2026ജൂലൈയില്‍ തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ വധഭീഷണിയുണ്ടായതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന 'എയര്‍ ഫോഴ്സ് വണ്‍' വിമാനത്തില്‍ നിന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയാണ് യാത്ര നടത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കാറ്ററിങ് ട്രക്കില്‍ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തില്‍ കയറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു നാടകംതന്നെ ഒരുക്കിയാണ് സുരക്ഷാ ഏജന്‍സികള്‍ ഈ 'ഓപ്പറേഷന്' നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ സമ്മാനിച്ച ബോയിങ് 7478 വിമാനത്തിലാണ് ട്രംപ് ഉച്ചകോടിക്കായി അങ്കാറയിലേക്ക് പുറപ്പെട്ടത്. എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തിരികെ പോകുമ്പോള്‍ വിമാനം മാറാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനാല്‍ ഉച്ചകോടിയ്ക്ക് ശേഷം തുര്‍ക്കിയില്‍നിന്ന് ബ്രിട്ടനിലേക്ക് പോകുന്നത് 'എയര്‍ ഫോഴ്സ് വണ്‍' വിമാനത്തിലായിരിക്കുമെന്നത് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, അങ്കാറ വിമാനത്താവളത്തില്‍ ക്യാമറകള്‍ക്ക് മുന്നിലൂടെ ട്രംപ് ഈ വിമാനത്തിലേക്ക് കയറുകയും ചെയ്തു. എന്നാല്‍, വിമാനത്തിനുള്ളില്‍ പ്രവേശിച്ച ഉടന്‍തന്നെ, ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാറ്ററിങ് ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് സി32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ഈ രഹസ്യ ഓപ്പറേഷന് സമയത്ത് ട്രംപിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് വിമാനത്തിന്റെ വിന്‍ഡോ ഷേഡുകള്‍ താഴ്ത്തിയിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങള്‍ക്കൊപ്പം ട്രംപ് ഉണ്ടെന്ന് കരുതിയാണ് അവര്‍ യാത്രചെയ്തത്. ബ്രിട്ടനില്‍ വിമാനം ഇറങ്ങിയപ്പോള്‍ ട്രംപ് സഞ്ചരിച്ച ചെറിയ സൈനിക വിമാനമാണ് ആദ്യം ലാന്‍ഡ് ചെയ്തത്. എന്നാല്‍, മിനിറ്റുകള്‍ക്ക് ശേഷം എത്തിയ പഴയ എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലൂടെയാണ് ട്രംപ് പുറത്തേക്ക് വന്നത്. ഈ മാറ്റം എങ്ങനെയാണ് നടന്നതെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശിയെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല. 2020ല്‍ ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പകരമായി ട്രംപിനെ വധിക്കുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന് അയച്ച വാടകക്കൊലയാളികള്‍ അമേരിക്കന്‍ മണ്ണില്‍ ട്രംപിനെ ലക്ഷ്യമിടുന്നതായി എഫ്.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഫര്‍ഹാദ് ഷാക്കിരി എന്ന ഇറാന് ഏജന്റ് ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടതായും ഇതിനായി വലിയ തുക വാഗ്ദാനം ചെയ്തതായും അമേരിക്കന്‍ നീതിന്യായ വകുപ്പ് വെളിപ്പെടുത്തിയിരുന്നു. 2026 ഫെബ്രുവരിയില്‍ ഇറാന് പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ട്രംപിന് നേരെയുള്ള ഇറാന്റെ ഭീഷണി ഇപ്പോഴും തുടരുകയാണ്. ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ താന്‍ ഒന്നാമതാണെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോബോട്ടിക് നായ്ക്കള്‍, ഡ്രോണുകള്‍, കൗണ്ടര്‍ സ്നൈപ്പര്‍ ടീമുകള്‍ എന്നിവയെ ട്രംപിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇറാന്റെ വധഭീഷണി; ട്രംപ് രക്ഷപ്പെട്ടത് കാറ്ററിംഗ് ട്രക്കിലൊളിച്ച്