സൗദിയിലേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഹൂതികള്‍

റിയാദ്: തുടര്‍ച്ചയായ നാലാം ദിനവും റിയാദിന് നേരെ ഹൂതികളുടെ ആക്രമണം. ഇന്നലെ രാത്രി മുതല്‍ റിയാദിലേക്കും ഖമീസിലേക്കും ഹൂത്തികള്‍ അയച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ്. ഇവ പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ശനിയാഴ്ച വരെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചയായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനസജ്ജത പരിശോധിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇതെന്ന് അധികൃത വ്യക്തമാക്കി. അതേസമയം, ദമ്മാം, ജിദ്ദ എയര്‍പോര്‍ട്ടുകളില്‍ വിമാന സര്‍വീസുകളില്‍ ഇടയ്ക്ക് തടസ്സം നേരിടുന്നുണ്ട്. അതിനിടെ, റിയാദ് എയര്‍പോര്‍ട്ടില്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ സൗദി സൈനിക അന്വേഷണം പ്രഖ്യാപിച്ചു.

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പാലക്കാട് ആലത്തൂര്‍ സ്വദേശി ഗുരുതരാവസ്ഥയിലാണ്. പത്തനാപുരം സ്വദേശി മുഹമ്മദ് റബ്ബാനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ ഖബറടക്കം റിയാദില്‍ പൂര്‍ത്തിയായി. ഇതിനിടെ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഎസ് പൗരന്മാര്‍ റിയാദില്‍ അറസ്റ്റിലായി. അതിനിടെ, അതേസമയം, റിയാദ് എയര്‍പോര്‍ട്ട് ശനിയാഴ്ചക്കകം തുറക്കാന്‍ ശ്രമം തുടരുകയാണ്. അറ്റകുറ്റപ്പണികളും സുരക്ഷയും ഉറപ്പാക്കി സര്‍വീസ് തുടങ്ങും.

ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ 4 സൗദി പൗരന്മാരും 8 വിദേശികളുമാണ് ഉള്‍പ്പെടുന്നത്. വിദേശികളില്‍ അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ഫലസ്തീന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരെ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്‍മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ ഹൈദരാബാദ് സ്വദേശി പിന്നീട് മരിച്ചിരുന്നു.