ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. അസംസ്കൃത ഷുഗര്‍, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് സെപ്റ്റംബര്‍ 30 വരെ അല്ലെങ്കില്‍ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയാണ് നിയന്ത്രണം. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് ലക്ഷ്യം. മുന്‍പ് അ6 സീസണില്‍ 275 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിക്കുമെന്ന് കണക്കാക്കുന്നു. പഴയ സ്റ്റോക്ക് കൂടി ചേര്‍ത്താല്‍ ആകെ 325 ലക്ഷം ടണ്‍ ലഭ്യമാകും. എന്നാല്‍ രാജ്യത്തെ ആവശ്യത്തിനായി 280 ലക്ഷം ടണ്‍ പഞ്ചസാര വേണ്ടിവരും. ഇതോടെ സ്റ്റോക്ക് 45 ലക്ഷം ടണ്ണായി കുറയും. ഇത് 201617 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. കൂടാതെ, എല്‍ നിനോ പ്രതിഭാസം കാരണം അടുത്തവര്‍ഷം മഴകുറയാനുള്ള സാധ്യതയും പശ്ചിമേഷ്യന്‍ പ്രതിസന്ധിമൂലം ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയും ഉത്പാദനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ബ്രസീലിനുശേഷം ലോകത്ത് പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.ഉള്ളടക്ക ഹൈലൈറ്റുകള്‍: അസംസ്കൃത202526 സീസണില്‍ 275 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിക്കുമെന്ന് കണക്കാക്കുന്നു. പഴയ സ്റ്റോക്ക് കൂടി ചേര്‍ത്താല്‍ ആകെ 325 ലക്ഷം ടണ്‍ ലഭ്യമാകും. എന്നാല്‍ രാജ്യത്തെ ആവശ്യത്തിനായി 280 ലക്ഷം ടണ്‍ പഞ്ചസാര വേണ്ടിവരും. ഇതോടെ സ്റ്റോക്ക് 45 ലക്ഷം ടണ്ണായി കുറയും. ഇത് 201617 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. കൂടാതെ, എല്‍ നിനോ പ്രതിഭാസം കാരണം അടുത്തവര്‍ഷം മഴകുറയാനുള്ള സാധ്യതയും പശ്ചിമേഷ്യന്‍ പ്രതിസന്ധിമൂലം ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയും ഉത്പാദനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.