ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാന്‍ അബ്ദുള്‍ ഹാജി അലിയാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്‍റെ പിടിയിലായത്. ഇയാളില്‍നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അലിക്കായി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്‍.ഐ.എ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കൊടുംകുറ്റവാളിയാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം പുണെ പോലീസിന്‍റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട റിസ്വാനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ഡല്‍ഹി ദര്യഗഞ്ച് സ്വദേശിയാണ് ഇയാള്‍. പുണെ ഐ.എസ് ഘടകത്തിലെ മറ്റ് അംഗങ്ങളുമായി ചേര്‍ന്ന് ഡല്‍ഹിയിലേയും മുബൈയിലേയും പ്രധാന സ്ഥലങ്ങളില്‍ ഇവര്‍ നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുണെ ഐ.എസ് ഘടകത്തിലെ നിരവധിപേരെ പുണെ പോലീസും എന്‍.ഐ.എയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.