എംപിയുടെ മൊബൈലില്‍ മുഴുവന്‍ അശ്ലീലം

ബാംഗ്ലൂര്‍: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീലവീഡിയോകളെന്ന് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത മൊബൈല്‍ഫോണിന്‍റെ ഫൊറന്‍സിക് പരിശോധനയ്ക്ക് പിന്നാലെയാണ് ഫോണില്‍ നിരവധി അശ്ലീലവീഡിയോകള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പ്രജ്വല്‍ രേവണ്ണയുടെ സെല്ലില്‍നിന്നും മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തത്. ഇതിനുപുറമേ ഫോ ണ്‍ ചാര്‍ജറും ഒരു പെന്‍ഡ്രൈവും നോട്ട്ബുക്കും കണ്ടെടുത്തിരുന്നു.